
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളും, സംവിധായകനുമായ ധനുഷ് 'പ.പാണ്ടി', 'രായൺ', നിലവ്ക്കു എൻ മേൽ എന്നടി കോപം', 'ഇഡ്‌ലി കഡൈ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷ് നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കര'യാണ്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന തൻ്റെ 55-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ധനുഷ് അടുത്ത് ഒരു ചിത്രം സംവിധാനം ചെയ്യാനും തയ്യാറായി വരികയാണ് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം 60-70 കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരു പീരിയഡ് ചിത്രമായിട്ടാണത്രെ ഒരുക്കുന്നത്. ഒരു സ്ത്രീ കഥാപാത്രത്തിനെ പ്രധാനമാക്കി ചിത്രീകരിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ നടി മൃണാൾ താകൂരാണത്രെ ആ കഥാപാത്രം അവതരിപ്പിക്കുന്നത്. ധനുഷും, മൃണാൾ താക്കൂറും പ്രണയത്തിലാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസത്തിൽ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. അങ്ങിനെയെങ്കിൽ ബോളിവുഡിലും, ടോളിവുഡിലും പ്രശസ്തയായ മൃണാൾ താക്കൂർ തമിഴിൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്.
Photo Courtesy - Google










